Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍

March 30, 2025
in സാംസ്‌കാരികം
A A
27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍
Share on FacebookShare on Twitter

വട്ടോളി: റംസാന്‍ 27 പിന്നിട്ടു. മുസ്ലിം സഹോദരര്‍ വ്രതമെടുത്ത് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പാതിരിപ്പറ്റയിലെ തയ്യില്‍ ചന്ദ്രനും നോമ്പ് നോറ്റ് 27 പിന്നിട്ടു.
ചന്ദ്രന്റെ നോമ്പ് തുടങ്ങിയിട്ട് കാലമേറെയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ട്രെയിനിങ്ങ് കോളജില്‍ പഠിക്കുമ്പോഴാണ് ഹോസ്റ്റലിലെ കൂട്ടുകാരായ മുസ്ലിം സഹോദരര്‍ നോമ്പെടുക്കുന്നത് കണ്ട് ആ വഴിക്ക് തിരിഞ്ഞത്. അവരോടപ്പം അത്താഴം കഴിച്ച് നോമ്പ് എടുക്കാന്‍ തുടങ്ങി. പിന്നീട് വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. 2012 ന് ശേഷം ശാരിരിക പ്രയാസം മൂലം നോമ്പുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം മുതലാണ് വീണ്ടും നോമ്പ്
തുടങ്ങിയത്.
ചിട്ടയിലും മനോബലത്തിലുമാണ് ചന്ദ്രന്റെ നോമ്പും. അന്നപാനീയങ്ങള്‍ വെടിഞ്ഞും അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കിയും ഇദ്ദേഹം
നോമ്പ് തുടരുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യവും നോമ്പ് പ്രദാനം ചെയ്യുന്നതായി ചന്ദ്രന്‍ പറയുന്നു. പൊതു
പ്രവര്‍ത്തന രംഗത്തു സജീവമായ ചന്ദ്രന്‍ ലഹരിക്കെതിരെ നാട്ടിന്‍ പുറത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലുണ്ട്.
– ഇ. ആനന്ദന്‍

 

RECOMMENDED NEWS

പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസിൽ 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

5 months ago
വന്യ മൃഗ ശല്യം: ശാശ്വത പരിഹാരം വേണമെന്ന് യുഡിഎഫ്

വന്യ മൃഗ ശല്യം: ശാശ്വത പരിഹാരം വേണമെന്ന് യുഡിഎഫ്

3 weeks ago
വടകര ബ്ലോക്ക് വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

വടകര ബ്ലോക്ക് വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

4 months ago
പഞ്ചായത്ത് ഓഫീസ് ധര്‍ണക്ക് പ്രസിഡന്റും!

പഞ്ചായത്ത് ഓഫീസ് ധര്‍ണക്ക് പ്രസിഡന്റും!

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal