ഒഞ്ചിയം: ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജമാക്കി. ഫിറ്റ്‌നസ് പാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും സമാര്‍ട്ട് ക്ലാസ് റൂം വൈസ് പ്രസിഡന്റ് റഹീസ നൗഷാദും ഉദ്ഘാടനം ചെയ്തു.
പുതിയകാലത്ത് കുട്ടികളുടെ കായിക ശേഷി കുറഞ്ഞുവരുന്നു എന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് പഞ്ചായത്തിന്റെ ഇടപെടല്‍. കളിക്കളങ്ങളും പൊതു ഇടങ്ങളും നഷ്ടപ്പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് ഒരുക്കിയത്.
പഠനമുറികളെ അടിമുടി മാറ്റിക്കൊണ്ട് പുതിയ കാലഘട്ടത്തെ പരിപൂര്‍ണമായും മനസിലാക്കാനും പഠനനിലവാരത്തില്‍ വലിയ മാറ്റം വരുത്താനുമാണ് ഹൈടെക് ക്ലാസ് റൂം സജ്ജമാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജൗഹര്‍ വെള്ളികുളങ്ങര, ഷജിനാ കൊടക്കാട്ട്. ചന്ദ്രി സി കെ, രജ്ഞിംത്ത് എം.വി, ശ്രീകാന്ത്.സി, ഹമീദ് വി പി, രാജേന്ദ്രന്‍ കെ വി തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥനും ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ പ്രമോദ് എം എന്‍ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.