നാദാപുരം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി.വി മുഹമ്മദലി പ്രഖ്യാപനം നിര്‍വഹിച്ചു. വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസനയുടെ അജൈവമാലിന്യ ശേഖരണം, മിനി എംസിഎഫ് സ്ഥാപിക്കല്‍, പൊതുസ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിത ഇടങ്ങളായി മാറ്റല്‍, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യല്‍, വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ നല്‍കല്‍ എന്നിവ
നടപ്പാക്കിയ ശേഷമാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. സി.കെ നാസര്‍, ജനീദ ഫിര്‍ദൗസ്, വി.പി കുഞ്ഞിരാമന്‍, അബ്ബാസ് കണേക്കല്‍, അസി. സെക്രട്ടറി കെ.സി ഇബ്രാഹിം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിന, വിഇഒ വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


