മുയിപ്പോത്ത്: ശുചിത്വ പ്രവര്‍ത്തനത്തളിന്‍ മാത്യകാ പരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുയിപ്പോത്ത് ‘കൂട്ട് അയല്‍പക്ക’ വേദിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം. പഞ്ചായത്തിന്റെ
ശുചിത്വ പ്രഖ്യാപന വേദിയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത റസിഡന്‍സിനുള്ള അംഗീകാരം കൂട്ടിന് ലഭിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവില്‍ നിന്ന് അയല്‍പക്ക വേദി ഭാരവാഹികളായ പി.രാധാകൃഷ്ണനും എന്‍.മനോജും ഉപഹാരം
ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഹരിത കര്‍മ സേനാംഗങ്ങളെയും ആദരിച്ചു.


