പയ്യോളി: പയ്യോളിക്കു സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയില്‍ക്കാവ് ചിറ്റയില്‍ താഴെ ഗീതാനന്ദനാണ്
(പയ്യോളി മണവാട്ടി ഗോള്‍ഡ് കവറിംഗ്-52) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പയ്യോളിക്കു തെക്ക് പുലിറോഡിനു സമീപം റെയില്‍വെ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തെത്തിയ പയ്യോളി പോലീസ്
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ സി.ഗോപാലന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ് ഗീതാനന്ദന്‍. ഭാര്യ: ഷീജ.

പരേതനായ സി.ഗോപാലന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ് ഗീതാനന്ദന്‍. ഭാര്യ: ഷീജ.