Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

കുടകില്‍ ഭാര്യയും മകളുമടക്കം നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശി പിടിയില്‍

March 28, 2025
in ദേശീയം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

കല്‍പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കര്‍ണാടകയിലെ കുടകില്‍ കൊലപ്പെടുത്തിയ വയനാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകള്‍ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയന്‍ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച
കൂട്ടക്കൊലയ്ക്ക് ശേഷം അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടില്‍ വെച്ച് കേരളാ പോലീസാണ് പിടികൂടിയത്. തുടര്‍ന്ന് കര്‍ണാടക പോലീസിന് കൈമാറി.
ഗിരീഷിന്റെ രണ്ടാം ഭാര്യയാണ് നാഗി. നാഗിയുടെ മൂന്നാം ഭര്‍ത്താവാണ് ഗിരീഷ്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പൊന്നംപേട്ടില്‍ തന്നെ പലയിടത്തായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് മരിച്ച നാഗി, കരിയന്‍, ഗൗരി എന്നിവരെല്ലാം. ഇവരുടെ പറമ്പില്‍ കാപ്പി ചെടികള്‍ ഉണ്ടായിരുന്നു. അതിലെ വിള വില്‍ക്കുന്നതിന്റെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ കൊല നടത്തിയ ശേഷം ഗിരീഷ് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. നാഗിയും കരിയനും ഗൗരിയും ജോലിക്ക് വരാതായത് കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.

 

RECOMMENDED NEWS

ലഹരിക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മ

ലഹരിക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മ

2 months ago
വി.പി.കണ്ണന്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം; സ്മരണ പുതുക്കി സിപിഎം

വി.പി.കണ്ണന്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം; സ്മരണ പുതുക്കി സിപിഎം

1 month ago
ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍; വേളത്ത് 36 കോടിയുടെ ബജറ്റ്

ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍; വേളത്ത് 36 കോടിയുടെ ബജറ്റ്

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

ലഹരിക്ക് അടിമ; മകനെ പോലീസിൽ ഏല്പിച്ച് അമ്മ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal