വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോട്-ചേന്ദമംഗലം-മലോല്‍മുക്ക് റോഡ് അടച്ചതുമായി ബന്ധപ്പെട്ട്
കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെയും പ്രസ്താവന സ്വന്തം വീഴ്ചകള്‍ മറച്ചു വെക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. ഈ റോഡ് അടച്ചിട്ടതുമായി ബന്ധപ്പെട്ട് നാലു മാസത്തിലേറെയായി പ്രദേശവാസികള്‍ വലിയ ആശങ്കയിലും പ്രതിഷേധത്തിലുമാണ്. പ്രദേശവാസികളുടെയും നാട്ടുകാരുടെയും പ്രയാസം കണക്കിലെടുത്തും പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും
വിഷയത്തില്‍ ഇടപെട്ടതെന്ന് കോണ്‍ഗ്രസ് ചോറോട് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ടി.കെ.നജ്മല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
റോഡ് അടച്ചിട്ടതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തതായും മേല്‍ വിഷയത്തില്‍ ഇടപെട്ട് വാഗഡ് കമ്പനിയില്‍നിന്ന് ഉറപ്പുകള്‍ നേടിയെടുത്തതുമായുള്ള പ്രസിഡന്റിന്റെ അവകാശവാദം തികച്ചും കളവാണ്. റോഡ് അടച്ചതുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള യാതൊരു യോഗവും പഞ്ചായത്ത് തലത്തില്‍ വിളിച്ചു ചേര്‍ത്തിട്ടില്ലാത്തതാണ്. വിളിച്ചു ചേര്‍ത്തിട്ടുണ്ടെങ്കില്‍ യോഗത്തിന്റെ മിനുട്ട്‌സ് പ്രസിഡന്റ് പുറത്തുവിടണമെന്ന് ഇവര്‍
ആവശ്യപ്പെട്ടു. റോഡ് അടച്ചതുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഒരു ആക്ഷന്‍ കമ്മിറ്റി നിലവിലുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആയതിന്റെ ഭാരവാഹികള്‍ക്കും മേല്‍ യോഗത്തെക്കുറിച്ചും പഞ്ചായത്ത് ഉണ്ടാക്കിയ കരാറിനെ കുറിച്ചും യാതൊരു അറിവുമില്ല. റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വാഗഡ് കമ്പനിയുമായി ഉണ്ടാക്കി എന്ന് പറയുന്ന കരാര്‍ പുറത്ത് വിടാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകണം. ചേന്ദമംഗലം-മലോല്‍മുക്ക് റോഡ് അടക്കുന്നതിനു മുമ്പ് വാഗഡ് കമ്പനി ടാര്‍ ചെയ്തു എന്ന് പറയുന്ന മൂന്നു റോഡുകളുടെയും (കെഎഎംയുപി സ്‌കൂള്‍ റോഡ്, പഴങ്കാവ് റോഡ്, പൂളക്കണ്ടി പാറ റോഡ്) അവസ്ഥ പരിതാപകരമാണ്. ചേന്ദമംഗലം-മലോല്‍മുക്ക് റോഡ് അടച്ചതിനെ തുടര്‍ന്ന് കെഎഎംയുപി സ്‌കൂള്‍ റോഡ് വഴി ഗതാഗതം നടത്തിയവര്‍ക്ക് റോഡ്
മോശമായതിനെ തുടര്‍ന്ന് വീണ് പരിക്കേല്‍ക്കുന്ന അവസ്ഥ ഉണ്ടായി. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ സമരം ചെയ്തതിനെ തുടര്‍ന്നാണ് റോഡ് ടാര്‍ ചെയ്യാന്‍ വാഗഡ് കമ്പനി
തയ്യാറായത്.
ദേശീയപാത വികസനം പൂര്‍ത്തിയായതിനു ശേഷം ചേന്ദമംഗലം റോഡില്‍നിന്ന് ദേശീയപാതയിലേക്കും തിരിച്ചും നേരിട്ട് പ്രവേശനം നല്‍കണമെന്നാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുള്ളത്. പണി പൂര്‍ത്തിയായതിനുശേഷം ചേന്ദമംഗലം റോഡില്‍ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും വാഹന സഞ്ചാരത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ വാഗഡ്
കമ്പനി പഞ്ചായത്തിന് വല്ല ഉറപ്പും നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്ഥലം എംപിക്കും എംഎല്‍എക്കും ദേശീയപാത അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഈ വിഷയം ഏറ്റെടുത്തതോടെ പ്രദേശത്ത് ഒറ്റപ്പെട്ടു എന്ന തിരിച്ചറിവിലാണ് വാര്‍ത്താസമ്മേളനം നടത്താന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചതെന്ന് മനസിലാക്കുന്നതായി ഇരുവരും പറഞ്ഞു. ദേശീയപാതയുടെ നിലവിലുള്ള അലൈന്‍മെന്റിന്റെ സര്‍വീസ് റോഡിലൂടെ പെരുവാട്ടുംതാഴെ വരെ ഇരു ഭാഗത്തേക്കും ഗതാഗതം സാധ്യമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എ.ഭാസ്‌കരന്‍, കെ.നജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.