Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രതിപക്ഷ മെമ്പര്‍മാരുടെ ബഹിഷ്‌ക്കരണം; അഴിയൂരില്‍ ധനകാര്യ സ്ഥിരം സമിതിയോഗം മുടങ്ങി

March 28, 2025
in പ്രാദേശികം
A A
പ്രതിപക്ഷ മെമ്പര്‍മാരുടെ ബഹിഷ്‌ക്കരണം; അഴിയൂരില്‍ ധനകാര്യ സ്ഥിരം സമിതിയോഗം മുടങ്ങി
Share on FacebookShare on Twitter

അഴിയൂര്‍: ജോയന്റ് ഡയരക്ടര്‍ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിട്ടും ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ മെമ്പര്‍മാരുടെ നിസഹകരണം മൂലം പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി യോഗം മുടങ്ങി. ധനകാര്യ സ്ഥിരം സമിതിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കാണ് ഭൂരിപക്ഷമുള്ളത്. പ്രതിപക്ഷ അംഗങ്ങളായ കെ.ലീല, പി.കെ ജയചന്ദ്രന്‍, സാലിം പുനത്തില്‍ എന്നിവരാണ് ഇന്ന് സ്ഥിരം സമിതിയില്‍ ഹാജരാവാതിരുന്നത്. അതേ സമയം പഞ്ചായത്തിലെ ഭരണസ്തംഭന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയരക്ടര്‍ നിയമിച്ച ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഇരു വിഭാഗമായും ചര്‍ച്ച നടത്തിയിരുന്നു. നിയമവിരുദ്ധമായി സമിതി യോഗം വിളിച്ച് കൂട്ടിയതിനെതിരെ 16ആം വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ ജോയന്റ് ഡയരക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭരണ സമിതി അംഗങ്ങളുടെ യോഗ മിനുറ്റ്‌സും മറ്റ് രേഖകളും സംഘം പരിശോധിച്ചു. ഓഫീസില്‍ ഹാജരാവാതിരുന്ന സെക്രട്ടറിയെ ഓഫീസിലേക്ക് സംഘം വിളിച്ച് വരുത്തുകയും വിശദാശംങ്ങള്‍ തേടുകയും ചെയ്തു. സമവായ സാധ്യത തേടിയ സംഘത്തോട് പ്ലാന്‍ ക്ലര്‍ക്കിനെതിരായ നടപടി ഇപ്പോള്‍ സാധ്യമല്ലെന്ന നിലപാടാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ചത്. ഇതോടെ ജോയന്റ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നറിയിച്ച് ഉദ്യോഗസ്ഥര്‍ പോവുകയായിരുന്നു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഭരണകക്ഷികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 18 അംഗങ്ങളില്‍ ഭരണകക്ഷിയായ യുഡിഎഫിന് 8 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫ്- 6, എസ്ഡിപിഐ- 2, ബിജെപി- 1, സ്വതന്ത്ര- 1 എന്നിങ്ങിനെയാണ് കക്ഷി നില. നാല് സ്ഥിരം സമിതിയില്‍ വികസനകാര്യ സ്ഥിരംസമിതിയില്‍ മാത്രമേ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉള്ളൂ. ക്ഷേമകാര്യ സമിതിയില്‍ ഒരേ നിലയും ആരോഗ്യ ധനകാര്യ സ്ഥിരം സമിതികളില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം ഉള്ളത്. അതിനാല്‍ തന്നെ ഭരണപ്രതിപക്ഷ കൊമ്പുകോര്‍ക്കല്‍ തുടര്‍ന്നാല്‍ ഭരണകക്ഷിക്ക് എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമായ പാസാക്കിയെടുക്കാന്‍ സാധിക്കില്ല. ഇത് വലിയ ഭരണസ്തംഭനത്തിനാണ് കാരണമാവുക. ഇതൊഴിവാക്കാന്‍ ശ്രമമില്ലെന്ന ആക്ഷേപം ശക്തമാണ്.

 

RECOMMENDED NEWS

വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

4 months ago

മേമുണ്ടയില്‍ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക് ദിനാഘോഷം

4 months ago
ഇരിങ്ങലില്‍ ജൂനിയര്‍ ജില്ലാ വോളി മേളയ്ക്ക് ആവേശത്തുടക്കം

ഇരിങ്ങലില്‍ ജൂനിയര്‍ ജില്ലാ വോളി മേളയ്ക്ക് ആവേശത്തുടക്കം

1 month ago
കളരി പെരുമ നിലനിര്‍ത്താന്‍ മെയില്‍ കടത്തനാടന്‍ അങ്കം; സംഘാടകസമിതിയായി

കളരി പെരുമ നിലനിര്‍ത്താന്‍ മെയില്‍ കടത്തനാടന്‍ അങ്കം; സംഘാടകസമിതിയായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal