നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തില്‍ സാന്ത്വന പരിചരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 സന്നദ്ധ
പ്രവര്‍ത്തകര്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളിയാണ് പരിശീലനം ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു ടോം പ്ലാക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം മിനി.പി, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാരോണ്‍.എം.എ, ഡോക്ടര്‍
അബ്ദുല്‍ റാസിക്ക്, ജോസ് പുളിമൂട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍.എം.എസ്, കമ്മ്യുണിറ്റി നഴ്‌സ് അജിത.വി.പി. എം.കെ.ബാലന്‍, നിമ്മി ജോണ്‍, കെ.കെ.ശ്രീജ, ഷിജോ തോമസ് എന്നിവര്‍ സംസാരിച്ചു.
വീടുകളില്‍ ചെന്ന് പരിചരണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മൂന്നു ദിവസത്തെ പരിശീലനം നടന്നത്. നരിപ്പറ്റ പഞ്ചായത്തില്‍ നിലവില്‍ 220 പാലിയേറ്റീവ് രോഗികളുണ്ട്. 2010ലാണ് സാന്ത്വന പരിചരണ പദ്ധതി തുടങ്ങിയത്.