വടകര: സ്‌കൂളില്‍ കയറി അക്രമം നടത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കീഴല്‍ യുപി
സ്‌കൂളില്‍ ഇന്റീരിയര്‍ ജോലി നടത്തി വന്ന ആളെ കൈകൊണ്ടും പട്ടികവടികൊണ്ടും അടിച്ചു പരിക്കേല്‍പിക്കുകയും ചീത്ത പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടത്. കീഴല്‍ സ്വദേശികളായ ആറോത്ത് പ്രസന്ന കുമാര്‍ (56), പ്രദീപന്‍ (57) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്ല് മജിസ്‌ട്രേറ്റ് അലി ഫാത്തിമ വിട്ടയച്ചത്.
2018 ജൂണ്‍ പത്തിനു രാത്രി എട്ടു മണിയോടെ പ്രതികള്‍ കീഴല്‍ യുപി സ്‌കൂളില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ചാപ്പന്‍ തോട്ടം സ്വദേശി സുരേഷിനെ അക്രമിച്ചു എന്ന പരാതിയിലാണ് വടകര പോലിസ് കേസെടുത്തത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍
പ്രോസിക്യുഷനു കഴിഞ്ഞില്ലെന്നു വിധിയില്‍ പറയുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.