വളയം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ മണ്ഡലം പ്രസിഡന്റും വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന
കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ ചരമവാര്‍ഷികദിനം വളയത്ത് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രഭാത ഭേരി, പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടത്തി. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.നാണു, മണ്ഡലം കമ്മറ്റി അംഗം മടാക്കല്‍ ബാബുരാജ്, കിസാന്‍ ജനത മണ്ഡലം പ്രസിഡന്റ് ടി.കെ രാഘവന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. പി.പി.വിനോദന്‍, ദാമോദരന്‍ പോറ്റി, സി.അനീഷ്, കെ.എം.ഗോപാലന്‍, രാഹുല്‍ മാണിക്കോത്ത്, ടി.കെ. പത്മനാഭന്‍ എന്നിവര്‍
നേതൃത്വം നല്‍കി.

