വട്ടോളി: പ്രമുഖ നാടക സംവിധായകനായിരുന്ന വട്ടോളി കുണ്ടുകടവിലെ രന്‍ജിരാജ് വട്ടോളിയുടെ നാലാം ചരമവാര്‍ഷികം
ആചരിച്ചു. ഉദയ തിയേറ്റര്‍ ഗ്രൂപ്പ് കുണ്ടുകടവിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കെ.പി.സാജന്‍ അധ്യക്ഷത വഹിച്ചു. കവി സജീവന്‍ മൊകേരി അനുസ്മരണ പ്രഭാഷണം നടത്തി. സോണി കുമ്പളച്ചോല, ശശിധരന്‍ കണ്ണകാട്, ശ്രീജിത്ത് കൈവേലി, ടി.സുരേന്ദ്രന്‍, എ.പി.അശോകന്‍, ടി.രാജന്‍, വി.പി.പുരുഷു, വി.പി.നാണു എന്നിവര്‍ സംസാരിച്ചു. ഉദയഗ്രൂപ്പ് സെക്രട്ടറി ഇ.കെ.ലിനീഷ് സ്വാഗതവും എന്‍.കെ.രമേശന്‍ നന്ദിയും പറഞ്ഞു. രാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
