വടകര: നാട്ടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെ തുറന്നു കാണിക്കാന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ
ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ മാജിക് ഷോ അരങ്ങേറി. പ്രശസ്ത മാന്ത്രികന്‍ രാജീവ് മേമുണ്ടയാണ് ഈ ദൗത്യം ഏറ്റെടുത്തത്. വിവിധ കോളേജ് ക്യാമ്പസുകളില്‍ രാജീവ് മേമുണ്ട ലഹരി വിരുദ്ധ ബോധവല്‍കരണ മാജിക് ഷോ അവതരിപ്പിച്ചു.
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ എംഎച്ച്ഇഎസ് കോളേജ്, ഡിഎച്ച്എം മണിയൂര്‍, കടത്തനാട്ട് കോളേജ്, എസ്എന്‍ കോളേജ് കീഴല്‍ എന്നിവിടങ്ങളില്‍ മാജിക് അരങ്ങേറി. തിരിച്ചറിവ് എന്ന ലഹരി വിരുദ്ധ സന്ദേശ മാന്ത്രികയാത്ര എംഎച്ച്ഇഎസ് കോളേജില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ
എ.ശശിധരന്‍, പി.എം.രമേശന്‍, മുഴിക്കല്‍ പ്രമോദ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.