നരിപ്പറ്റ: സമീപപ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നരിപ്പറ്റ പഞ്ചായത്തിലെ തട്ടുകടകള്‍
ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് സായാഹ്നപരിശോധന നടത്തി. ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
പനി, തലവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, മൂത്രത്തിനു മഞ്ഞനിറം എന്നിവയാണ് കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരപദാര്‍ഥങ്ങള്‍ ഈച്ചയും മറ്റും കടക്കാത്ത വിധത്തില്‍ അടച്ചു സൂക്ഷിക്കുക, പഴകിയതും തണുത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ നിര്‍മിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ്
ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം എന്നിവ പാലിക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രവും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കുക എന്നിവ വഴി രോഗ പകര്‍ച്ച തടയാം. സാമൂഹിക ഒത്തുകൂടലുകള്‍ മുന്‍കൂട്ടി ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും രോഗപ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന പരിശോധനകള്‍ തുടരുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാരോണ്‍.എം.എ. അറിയിച്ചു.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍.എം.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ.ഷാജി, കെ.കെ.ദിലീപ് കുമാര്‍, വി.അക്ഷയകാന്ത്, ഇ.ആര്‍.രഞ്ജുഷ എന്നിവര്‍ നേതൃത്വം നല്‍കി