Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ ചെറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയരണം: ഒയിസ്‌ക

March 27, 2025
in പ്രാദേശികം
A A
ലഹരിയെ ചെറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയരണം: ഒയിസ്‌ക
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കാന്‍ നാടെങ്ങും യുവാക്കളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഇവയുടെ നേതൃത്വം യുവാക്കള്‍ ഏറ്റെടുക്കണമെന്നും ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ചാപ്റ്ററിന്റെ പത്താം വാര്‍ഷികവും ജനറല്‍ ബോഡി യോഗവും ഒയിസ്‌ക കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജി.കെ.വേണു ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ പ്രസിഡന്റ് പി.പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ മെമ്പര്‍ തില്ലേരി ഗോവിന്ദന്‍, നോര്‍ത്ത് കേരള സെക്രട്ടറി കെ റിനീഷ്, മധുമോഹനന്‍, കെ.കെ.റഹീം, പി.കെ.രാജന്‍, ഇന്ദിരാ ദേവി, എം.ആര്‍.വിജയന്‍, പ്രജിത്ത് സ്‌നേഹശ്രീ, ഒ.കെ.ഭാസ്‌കരന്‍, ടി.എന്‍.കെ.പ്രഭാകരന്‍, പട്ടറത്ത് രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ പ്രസിഡന്റായി കെ.കെ.മധുമോഹനനെയും ജനറല്‍ സെക്രട്ടറിയായി കെ.സുനില്‍കുമാറിനെയും തെരഞ്ഞെടുത്തു. ഒ.കെ.ഭാസ്‌കരനാണ് ടഷറര്‍.

RECOMMENDED NEWS

മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; പാ​ല​ക്കാ​ട് പൊ​ള്ളി​ത്തു​ട​ങ്ങി

4 months ago
24 മണിക്കൂറിനകം രാജ്യം വിടണം;​ പാക് ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി

24 മണിക്കൂറിനകം രാജ്യം വിടണം;​ പാക് ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി

2 weeks ago

റോഡിൽ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകനായി; യുവാവിന് അഭിനന്ദനപ്രവാഹം

5 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal