മണിയൂര്‍: മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ ഡിവൈഎഫ്‌ഐ എടത്തുംകരയില്‍ വീട്ട്മുറ്റ സദസ്
സംഘടിപ്പിച്ചു. എടത്തുംകര ചങ്ങരത്ത് കണ്ടിയില്‍ മേഖലാ സെക്രട്ടറി ബി.എസ്.വൈശാഖ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അസി എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.ജയപ്രസാദ് ‘അപകട ലഹരികളും ജീവിത ലഹരിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, വൈഷ്ണവി അധ്യക്ഷത വഹിച്ചു. സാരംഗ് സ്വാഗതവും ആകാശ് നന്ദിയും പറഞ്ഞു.
