Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ടിബി രോഗം അകറ്റാം; ഷോര്‍ട്ട് ഫിലിം ഒരുക്കി കുടുംബാരോഗ്യ കേന്ദ്രം

March 27, 2025
in പ്രാദേശികം
A A
ടിബി രോഗം അകറ്റാം; ഷോര്‍ട്ട് ഫിലിം ഒരുക്കി കുടുംബാരോഗ്യ കേന്ദ്രം
Share on FacebookShare on Twitter

തൂണേരി: ലോക ടിബി ദിനത്തോടനുബന്ധിച്ചു തൂണേരി കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ ബോധവല്‍കരണ ഷോര്‍ട്ട് ഫിലിം ശ്രദ്ധപിടിച്ചൂപറ്റുന്നു. ടിബി രോഗത്തോട് ജനങ്ങള്‍ക്കുളള പേടി അകറ്റി ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം കഫം ടെസ്റ്റ് ചെയ്തു ചികിത്സ എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം.
ആരംഭഘട്ടത്തില്‍തന്നെ രോഗം കണ്ടെത്തിയാല്‍ എളുപ്പം ചികിത്സിച്ച് ഭേദമാക്കാം. ഇതിനു കഴിയാതെ വന്നാല്‍ രോഗിയുടെ ആരോഗ്യ സ്ഥിതി അപകടത്തിലാവും. മാത്രമല്ല ഈ കാലയളവില്‍ പത്തിലധികം പേര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്യും.
രണ്ടാഴ്ചയില്‍ കൂടുതലുള്ള ചുമ, ഇടവിട്ടുള്ള പനി, കഫത്തില്‍ രക്തത്തിന്റെ അംശം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയല്‍ എന്നതാണ് ടിബി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്ന് ഇതില്‍ വിവരിക്കുന്നു.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ഹരിത.സി.കെയുടെ സ്‌ക്രിപ്റ്റില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍.കെ.പിയാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ അനിത.ബി, സുജാതോമസ്, ജിസ്‌ന.ടി.പി, ഗീത.ടി. കെ, ഷിബിന ഭായ്.കെ, പ്രിന്‍സി മാധവന്‍, തുഷാര.യു.പി, ഇന്ദു.എം എന്നിവര്‍ അഭിനയിച്ചു.
രോഗലക്ഷണമുണ്ടെങ്കില്‍ എത്രയും വേഗം പരിശോധന നടത്തി ചികിത്സ ഉറപ്പാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ സലാം.ടി അറിയിച്ചു.

RECOMMENDED NEWS

നഷ്ടമായത് ആധുനിക മലയാളത്തിന്റെ എഴുത്തച്ഛനെ: വടകര സാഹിത്യവേദി

5 months ago
ചീയ്യൂര് വടക്കയില്‍ മീത്തല്‍ ജാനു അന്തരിച്ചു

ചീയ്യൂര് വടക്കയില്‍ മീത്തല്‍ ജാനു അന്തരിച്ചു

3 months ago
ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

1 month ago
ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal