വട്ടോളി: നാടിനെ വിഷലിപ്തമാക്കിയ ലഹരിയെ തുരത്താന്‍ കലാപരിപാടികളുമായി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. ബോധവല്‍ക്കരണപ്രചാരണവുമായി നാട്ടിലിറങ്ങിയ കുട്ടികള്‍ക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്.
ജി.എസ്.അലൈധ, നൈതികവിനു, വി.കെ.അനുപ്രിയ, പി.എം.അനുപ്രിയ, നിയത.ജെ.ദാസ്, പ്രാര്‍ത്ഥിവി നിഷാന്ത്, നക്ഷത്ര, ഷനോവേദ, നേദിക, ചൈത്ര,
ലിയോണ എന്നിവരാണ് കലാവിരുന്ന് കാഴ്ചവെച്ചത്. പാട്ടുകള്‍, നൃത്തങ്ങള്‍, ചീത്രീകരണം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി.
വട്ടോളി, കുറ്റ്യാടി, മൊകേരി, കക്കട്ടില്‍, അരൂര്‍ എന്നിവിടങ്ങളിലെ ടൗണുകളില്‍ കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ കലാപരിപാടികള്‍ കൈയടി നേടി. അധ്യാപകരായ കെ.അജിന്‍, സായന്ത്, മുഹമ്മദ് സാലിം, അഭിരാം എലിയാറ, അര്‍ജുന്‍, അശ്വിന്‍, സങ്കീര്‍ത്ത്, വൈഷ്ണവ്, ടി.വി.രാഹുല്‍, കെ.നിഷാന്ത്
കുമാര്‍, അബ്ദുള്‍ ജലീല്‍, പ്രിയ, കാവ്യ, ശ്രീനിധി, ധന്യ, ശ്വേത, ശ്രുതി, സൗരഭ്യ, ആതിര, ഋഷിക എന്നിവര്‍ പരിപാടികള്‍ നിയന്തിച്ചു.