വടകര: ഈ മാസം 29 ന് നടക്കുന്ന വടകര ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.എം രാംദാസ്
തന്റെ പ്രകടന പത്രിക പുറത്തിറക്കി. ജൂനിയര്‍ അഭിഭാഷകര്‍ ആദ്യ രണ്ടുവര്‍ഷം വരിസംഖ്യ നല്‍കേണ്ടതില്ല, അഭിഭാഷകര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം, വടകരയില്‍ പുതിയ കോടതികള്‍ തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ലൈബ്രറേറിയന്‍ എന്നീ സ്ഥാനങ്ങളിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എം രാംദാസ്, എ സനൂജ് എന്നിവരാണ് മത്സരിക്കുന്നത്. രണ്ടുപേരും സിപിഎം അഭിഭാഷകസംഘടനയായ ലോയേര്‍സ്
യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജിര്‍, രാജന്‍ എന്നിവര്‍ കോണ്‍ഗ്രസ് അഭിഭാഷക സംഘടനയായ ലോയേര്‍സ് കോണ്‍ഗ്രസ് അംഗങ്ങളാണ്.