അഴിയൂര്‍: എല്‍ഡിഎഫ്, എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ ഏപ്രില്‍ നാലിന് വൈകുന്നേരം 4 മണിക്ക് അഴിയൂരില്‍ പ്രതിഷേധ സംഗമം നടത്താന്‍ ജനകീയ
മുന്നണിപ്രവര്‍ത്തകയോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനത്തെ തടയാന്‍ ആസൂത്രിതമായ സമരാഭാസങ്ങളും കള്ളപ്രചരണങ്ങളും എല്‍ഡിഎഫ് നടത്തിവരികയാണ്. ഇതിന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റിനു നേര്‍ക്ക് രണ്ടുതവണ കയ്യേറ്റ ശ്രമവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടലും നടത്തിയിട്ടും രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ പദ്ധതി
പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് വികസന പ്രവര്‍ത്തനം തടയുക എന്നതാണ് ഇവരുടെ ഗൂഢതന്ത്രം. പഞ്ചായത്ത് ജീവനക്കാരിക്കെതിരെ ഇല്ലാത്ത പീഡന കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ സമരാഭാസം നടത്തി നിരന്തരമായി പഞ്ചായത്ത് പ്രവര്‍ത്തനം തടയാനാണ് ഉദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്ത കേരള പദ്ധതി പോലും തടയാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നതതെന്ന് യോഗം കുറ്റപ്പെടുത്തി. കോട്ടയില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എന്‍ വേണു, സൂപ്പി നരിക്കാട്ടേരി, അഡ്വ. ഐ മൂസ, എം.സി ഇബ്രാഹിം, ഒ.കെ കുഞ്ഞബ്ദുള്ള, മോനാച്ചി ഭാസ്‌കരന്‍, എം.പി അബ്ദുള്ള ഹാജി, പി.പി ജാഫര്‍, ടി.സി രാമചന്ദ്രന്‍, പി ബാബുരാജ്, കെ അന്‍വര്‍ ഹാജി, യു.എ റഹീം, പി.പി പ്രകാശന്‍, ആയിഷ ഉമ്മര്‍, പി.പി ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.



