വടകര: ടൗണില്‍ പാര്‍ക്ക് റോഡില്‍ ഫാമിലി വെഡിംഗ്‌സ്, മലബാര്‍ ഗോള്‍ഡ് എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ
അടിക്കാടിനും പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് തീപിടിച്ചത്. ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. പഴങ്കാവില്‍ നിന്ന് വടകര അഗ്‌നിശമന സേന എത്തി തീയണച്ചു. മറ്റ് നാശനഷ്ടങ്ങളില്ല സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഒ അനീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സന്തോഷ് കെ, ഷിജേഷ് ടി, മനോജ് കിഴക്കെക്കര, സാരംഗ് എസ്.ആര്‍, എന്‍ സത്യന്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

