ആയഞ്ചേരി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണയില്‍ പഞ്ചായത്ത് പ്രസിഡന്റും
പങ്കാളിയായി. കെപിസിസിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് സംസ്ഥാനത്തുടനീളം പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു ധര്‍ണ. ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണയിലാണ് പ്രാദേശിക നേതാവ് കൂടിയായ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദും പങ്കെടുത്തത്. ഇദ്ദേഹം ഉള്‍പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തു.
