മണിയൂര്‍: രാജാറാം തൈപ്പള്ളി രചിച്ച മണ്ടോടി കണ്ണന്‍ സമര ജീവിതം എന്ന പുസ്തകം ആസ്പദമാക്കി കെ.പി ഷാജി ഗ്രന്ഥാലയം നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി
കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പി.പി ബൈജുനാഥ് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് രാജാറാം തൈപ്പള്ളി രചനയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് വിശദീകരണം നടത്തി. വി.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ പ്രദീപന്‍ സ്വാഗതവും വി.ടി പ്രഭാകര്‍ നന്ദിയും പറഞ്ഞു.

