Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജനകീയ മുന്നറിയിപ്പ്; മയക്കുമരുന്നിനെതിരെ നാട്ടുകാരുടെ കൂട്ടനടത്തം

March 26, 2025
in പ്രാദേശികം
A A
ജനകീയ മുന്നറിയിപ്പ്; മയക്കുമരുന്നിനെതിരെ നാട്ടുകാരുടെ കൂട്ടനടത്തം
Share on FacebookShare on Twitter

നാദാപുരം റോഡ്: നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ നാദാപുരം റോഡില്‍ ബഹുജനങ്ങളെ അണിനിരത്തി കൂട്ട നടത്തം സംഘടിപ്പിച്ചു.
എക്‌സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, റസിഡന്‍സ് അസോസിയേഷനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരി സമിതി, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികള്‍ കൂട്ട നടത്തത്തില്‍ പങ്കെടുത്തു. മുന്നൂറിലേറെ പേര്‍ പങ്കെടുത്ത കൂട്ട നടത്തം നാടിന്റെ മുന്നറിയിപ്പായി.
മടപ്പള്ളി ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടനടത്തം നാട് ചുറ്റി വാഗ്ഭടാനന്ദ പാര്‍ക്കില്‍ സമാപിച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള മുന്നറിയിപ്പും ചെണ്ടമേളവും പരിപാടിയില്‍ ഇടംപിടിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം സത്യന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുഗുണന്‍ പ്രഭാഷണം നടത്തി. വിമുക്തി മാനേജര്‍ ശ്രീനിവാസന്‍, വടകര സര്‍ക്കള്‍ ഇന്‍സ്പക്ടര്‍ ഹിരോഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കല്‍ എന്നിവര്‍ സന്നിഹിതരായി. കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ ജാഗ്രതാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ഖാദര്‍ ഹാജി, ജയന്‍ പാലേരി എന്നിവര്‍ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സോമസുന്ദരന്‍ കെ.എം സ്വാഗതവും ജാഗ്രത സമിതിചെയര്‍മാന്‍ സി കെ വിജയന്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ ശശികല ദിനേശന്‍, ബിന്ദു വള്ളില്‍, ശാരദാ വത്സന്‍, ശൈലജ പി.എം. എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

അര നൂറ്റാണ്ടിന്റെ സേവനം; ഇബ്രാഹിം ഉസ്താദിന് യാത്രയയപ്പ് നല്‍കി

അര നൂറ്റാണ്ടിന്റെ സേവനം; ഇബ്രാഹിം ഉസ്താദിന് യാത്രയയപ്പ് നല്‍കി

4 months ago
കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി

കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി

2 months ago
ആവേശം പകർന്നു തിരംഗയാത്ര

ആവേശം പകർന്നു തിരംഗയാത്ര

3 weeks ago
നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; റോഡ് പണി തുടങ്ങി

നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; റോഡ് പണി തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal