പുറമേരി: സമരം ചെയ്യുന്നത് ആരായാലും അവരെ നിന്ദ്യമായി അധിക്ഷേപിക്കുന്നത് കമ്യൂണിസമല്ലെന്ന് കെപിസിസി സെക്രട്ടറി
അഡ്വ ഐ.മൂസ പറഞ്ഞു. തിരുവനന്തപുരത്ത് ദിവസങ്ങളായി നടക്കുന്ന ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സി.ിഎം നേതാക്കളും മുന്നോട്ട് വരുന്നത്. കേരളീയ സമൂബം ഇത് മനസിലാക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് ഐ.മുസ പറഞ്ഞു. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പുറമേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഒഫീസിന് മുന്നില്‍ നടത്തിയ ധര്‍മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ.മൂസ. പി അജിന അധ്യക്ഷത വഹിച്ചു. കെ സജീവന്‍, ടി കുഞ്ഞിക്കണ്ണന്‍, പി ശ്രീലത, റീത്ത കണ്ടോത്ത്, പി എം നാണു, പി.കെ കണാരന്‍, എം വിജയന്‍, കോടി കണ്ടി പ്രദീഷ്, കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
