വാണിമേല്‍: ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ മഞ്ഞപ്പിത്ത രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത
അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് ഓര്‍മിപ്പിക്കുന്നു. 30 വയസുള്ള ഒരാള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. സുരക്ഷിതമല്ലാത്ത കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം ബാധിച്ച ഒരു രോഗിയില്‍ നിന്നു രോഗാണുക്കള്‍ മറ്റുള്ളവരിലെത്താനും രോഗപ്രതിരോധം കുറഞ്ഞ ആളുകള്‍ക്ക് വളരെ പെട്ടെന്ന് അസുഖം പിടിപെടാനും സാധ്യതയുണ്ട്.
15-ാം വാര്‍ഡില്‍ താവോട്ട് മുക്ക് പ്രദേശത്ത് നാലു വീടുകളിലായി ആറ് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ ചികിത്സ നേടുകയും വേണ്ടത്ര വിശ്രമം കൊടുക്കുകയുമാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓര്‍മിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപകര്‍ച്ച സംബന്ധിച്ച ബോധവല്‍ക്കരണവും
സര്‍വേയും നടത്തി. വാര്‍ഡ് മെമ്പര്‍ എം.കെ.മജീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനി:ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വിജയരാഘവന്‍ , സി.പി.സതീഷ് , ചിഞ്ചു. കെ.എം, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കാളികളായി.
ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ നടത്തുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍, ശീതളപാനീയങ്ങള്‍ എന്നിവയുടെ അനധികൃത കച്ചവടങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ മുന്നറിയിപ്പു നല്‍കി.