വടകര: മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ജീപാസ് ബില്‍ഡിംഗിലെ ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി.
ഓര്‍ക്കാട്ടേരി സ്വദേശി ഷാമിലാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. രാവിലെ 10.10നാണ് അഗ്നിശമന സേനക്ക് വിളി വരുന്നത്. ഷാമില്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. പഴങ്കാവില്‍ നിന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് പത്ത് മിനുട്ട് കൊണ്ട് ആളെ രക്ഷിച്ചു. യൂനിവേഴ്‌സല്‍ കീ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം
സീനിയര്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജേഷ്.ടി, ലികേഷ്.വി, സന്തോഷ്.കെ, സുബൈര്‍.കെ, സാരംഗ്.എസ്.ആര്‍, അമല്‍ രാജ്.ഒ.കെ, രതീഷ്.ആര്‍. എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.