വടകര: മയ്യഴിപ്പുഴയിലെ കൈയ്യേറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ
പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ല കമ്മിറ്റി ആവശ്യപെട്ടു. ഇതു സംബന്ധിച്ച് റൂറല്‍ ജില്ല പോലീസ് മേധാവി കെ.ഇ.ബൈജുവിന് പരാതി നല്‍കി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സമൂഹത്തിലെ കൊള്ളരുതായ്മകളെ പുറത്ത് കൊണ്ട് വരേണ്ടത് മാധ്യമ ധര്‍മമാണ്. ഭീഷണിപ്പെടുത്തി വാര്‍ത്തകളെ ഇല്ലാതാക്കാമെന്നുള്ളത് വ്യാമോഹമാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി ബൈജു വയലിലിന്റ നേതൃത്വത്തില്‍ ജില്ല ഭാരവാഹികളായ വി.വി.രഗീഷ്, സജിത് വളയം, വി.പി.പ്രമോദ്, പി.കെ.വിജേഷ്, ശരണ്യ അനൂപ് എന്നിവര്‍ സംബന്ധിച്ചു.