Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബിമല്‍ നാടകോത്സവം ഏപ്രില്‍ 17 മുതല്‍ 20 വരെ എടച്ചേരിയില്‍

March 26, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
ബിമല്‍ നാടകോത്സവം ഏപ്രില്‍ 17 മുതല്‍ 20 വരെ എടച്ചേരിയില്‍
Share on FacebookShare on Twitter

 

വടകര: മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ അമച്വര്‍ നാടകങ്ങളെ ഉള്‍ക്കൊള്ളിച്ച് ഏപ്രില്‍ 17, 18, 19 20 തിയ്യതികളില്‍ ‘ബിമല്‍ നാടകോത്സവം നടത്തുന്നു. രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ കെ.എസ്.ബിമല്‍ ഓര്‍മയായതിന്റെ 10-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടക്കാന്‍ പോകുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കമിട്ട് എടച്ചേരിയിലെ ബിമല്‍ സാംസ്‌കാരികഗ്രാമത്തിലാണ് നാടകോത്സവമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ന് പ്രാദേശിക കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ‘നാട്ടുത്സവ’വും ഇതോടനുബന്ധിച്ച് അരങ്ങേറും.
നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയനായ അരുണ്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ നാടകം ‘കൂഹൂ’ ഏപ്രില്‍ 17 ന് രാത്രി 8 മണിക്ക് അരങ്ങിലെത്തും. മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഈ നാടകം പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജിന്റെ ഉടസ്ഥതയിലുള്ള പ്രകാശ് രാജ് പ്രൊഡക്ഷന്‍സിന്റെ സഹകരണത്താല്‍ നിര്‍മിച്ചതാണ്.
കേരള സംഗീത നാടക അക്കാദമിയുടെ അഖില കേരളനാടകമത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയ’ പൊറാട്ട്’ 18 ന് രാത്രി 8 ന് അടാട്ട് പഞ്ചമി തിയറ്റേഴ്സ് അവതരിപ്പിക്കും. നിഖില്‍ ദാസാണ് സംവിധാനം.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ഒന്നാം സ്ഥാനം നേടിയ’ മ(അ)രണക്കടി’ എന്ന നാടകം മൂന്നാം ദിവസമായ 19 ന് വൈകീട്ട് 7 മണിക്ക് രാമനാട്ടുകര അയ്യപ്പനെഴുത്തച്ചന്‍ എയുപി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കും. ഇതിനകം ശ്രദ്ധേയരായ യുവനാടക പ്രവര്‍ത്തകരായ മനുപ്രീത് സായൂജ്, അഭിനവ് എന്നിവരാണ്’ മ(അ)രണക്കടി അണിയിച്ചൊരുക്കിയത്.
തുടര്‍ന്ന് 2024 ലെ ബിമല്‍ ക്യാമ്പസ് കവിതാ പുരസ്‌കാരം’ നേടിയ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി ബി.ശ്രീനന്ദക്ക് സമ്മാനിക്കും.
രാത്രി 9 മണിക്ക് 2025ലെ കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തിലെ ഏറ്റവും മികച്ച നാടകമായ ‘ഓടന്‍ മോക്ഷം’ അരങ്ങേറും. ‘കക്കുകളിയിലൂടെ പ്രസിദ്ധനായ ജോബ് മഠത്തില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത് ഈ നാടകത്തിലൂടെയാണ്. ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പാണ് നാടകം അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റെ നോവലിന്റെ അതേ പേരിലുള്ള നാടകാവിഷ്‌കാരമാണിത്.
നാടകോത്സവത്തിന്റെ അവസാന ദിവസമായ 20 ന് വൈകീട്ട് 7 മണിക്ക് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച ഹൈസ്‌കൂള്‍ നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘ശ്വാസം’ അരങ്ങിലെത്തും. ജിനു ജോസഫിന്റെ സംവിധാനത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വിവിധ വേദികളില്‍ അവതരിപ്പിച്ച് ശ്രദ്ധേയമായതും പുതിയതുമായ പ്രാദേശിക കലാപ്രതിഭകളുടെ വിവിധ അവതരണങ്ങള്‍ കോര്‍ത്തിണക്കി ‘നാട്ടുത്സവം’ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എം.സിജു, സി.കെ.ഷിജുകുമാര്‍, കെ.എം.ഷാജി, ടി.കെ.സജീവന്‍, മനോജ് നാച്വറല്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

4 months ago
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌

എസ്എസ്എൽസി പരീക്ഷാഫലം നാളെ

1 month ago

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

2 months ago
ഇരിങ്ങല്‍ ജവഹര്‍ ജില്ലാ വോളി: ആദ്യ സെമി ഇന്ന്

ഇരിങ്ങല്‍ ജവഹര്‍ ജില്ലാ വോളി: ആദ്യ സെമി ഇന്ന്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal