വടകര: നഗരസഭ വാര്‍ഡ് 12 പുത്തൂര്‍ നേന്ത്രമലയില്‍ അംഗന്‍വാടി നിര്‍മിക്കുവാന്‍ നിഹാരിക സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥലം കൈമാറി. അകാലത്തില്‍ പൊലിഞ്ഞു പോയ
നിഹാരികയുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് നിഹാരികയുടെ പേരില്‍ അംഗന്‍വാടി പണിയാന്‍ സ്ഥലം കൈമാറിയത്. ഇതിന്റെ രേഖ നിഹാരിക സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ പ്രേമരാജനില്‍ നിന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ നാളിനക്ഷന്‍, അംഗന്‍വാടി ടീച്ചര്‍ പി അനിത എന്നിവര്‍ ഏറ്റുവാങ്ങി. നിഹാരിക ട്രസ്റ്റ് ചെയര്‍മാന്‍ പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പി സോമശേഖരന്‍, എന്‍.എം രാമചന്ദ്രന്‍, എന്‍.എം പദ്മനാഭന്‍, പി.എം ഹരീന്ദ്രന്‍, എന്‍.എം രമേശന്‍, ലതികാ ശ്രീനിവാസന്‍, വി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

