അഴിയൂര്‍: സന്നദ്ധ സംഘടന രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച് നല്‍കിയ ഒറ്റമുറി ഷെഡിലായിരുന്നു അഴിയൂര്‍ ഗ്രാമപഞ്ചായത്ത്
16-ാം വാര്‍ഡിലെ വൈദ്യര്‍കുനി ചെറിയവളപ്പില്‍ രോഹിണിയുടെ താമസം. കൂട്ടിരിപ്പിനുള്ളത് പന്ത്രണ്ടോളം പൂച്ചകള്‍. തുടക്കത്തില്‍ സിമന്റ് തേപ്പ് പോലും നടത്താതിരുന്ന വീട് കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി.
കാലമേറെ ആയെങ്കിലും പുനരുദ്ധാരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്.സി ഭവന പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ ആവശ്യമായ
രേഖകള്‍ ശരിയാക്കി. പ്രവൃത്തിയുടെ ഭാഗമായി കോണ്‍ക്രീറ്റ് ചോര്‍ച്ചകള്‍ പരിഹരിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ജാലകങ്ങളും കക്കൂസ് ഡോറുകളും സ്ഥാപിക്കുകയും ചെയ്തു. വീട് പെയിന്റടിച്ച് മനോഹരമാക്കി. ആദ്യമായാണ് ഇത്തരത്തില്‍ രോഹിണിക്ക് ഫണ്ട് ലഭിച്ചതും വീട് നന്നാക്കിയതും. വയോധികയായ രോഹിണിയുടെ ഭര്‍ത്താവ് മരിച്ചു. മക്കളില്ല. കൂട്ടിന് പൂച്ചകള്‍ മാത്രം. അടച്ചുറപ്പുള്ള വീടായതോടെ രോഹിണിക്കും അരുമ പൂച്ചകള്‍ക്കും ഇനി സ്വസ്തമായി അന്തിയുറങ്ങാം.