Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മരങ്ങള്‍ വീണ് വീടിനു നാശം

March 25, 2025
in പ്രാദേശികം
A A
മരങ്ങള്‍ വീണ് വീടിനു നാശം
Share on FacebookShare on Twitter

വടകര: വടകര മുനിസിപ്പാലിറ്റിയില്‍പെട്ട അറക്കിലാട് മരങ്ങള്‍ വീണ് വീടിനു നാശം. അറക്കിലാട് പരദേവതാ ക്ഷേത്രത്തിനു സമീപം കക്കുഴിയുള്ള പറമ്പില്‍ വസന്തയുടെ വീടിന് മീതെയാണ് ഇന്നു രാവിലെ പേരാലും തെങ്ങുകളും പൊട്ടിവീണത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിലുള്ളവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ക്ഷേത്ര വളപ്പിലെ പേരാലിന്റെ വലിയൊരു ഭാഗം പൊട്ടി തെങ്ങുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് രണ്ട് തെങ്ങുകളും കൂടിയാണ് വീടിന് മീതേക്ക് പതിച്ചത്. അപകട സമയത്ത് വരാന്തയില്‍ ഇരിക്കുകയായിരുന്ന വസന്തയുടെ മകന്‍ മനോജന്‍ ശബ്ദം കേട്ടയുടന്‍ ഓടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പിന്നീട് മരങ്ങള്‍ മുറിച്ചുനീക്കി.

RECOMMENDED NEWS

വടകര സാഹിത്യവേദിയുടെ കാവ്യോത്സവം 20ന്; ജില്ലയിലെ നൂറോളം യുവകവികള്‍ ഒത്തുചേരും

വടകര സാഹിത്യവേദിയുടെ കാവ്യോത്സവം 20ന്; ജില്ലയിലെ നൂറോളം യുവകവികള്‍ ഒത്തുചേരും

5 months ago
നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി

ട്രോളിംഗ് നിരോധനം ജൂൺ 9 അര്‍ധരാത്രി മുതല്‍; വിജ്ഞാപനം പുറത്തിറങ്ങി

3 days ago
പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്

പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്

1 month ago

ബി സോണ്‍ കലോത്സവം 27 മുതല്‍ 31 വരെ പുളിയാവില്‍; പന്തലിന് കാല്‍നാട്ടി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal