വടകര: പുത്തൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. അടക്കാതെരു
അക്കംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് സജല്‍ (15) ആണ് മരിച്ചത്. വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയായ സജല്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. പൂത്തൂര്‍ പള്ളിയില്‍
പ്രാര്‍ഥനക്കായി എത്തിയ അവസരത്തില്‍ സമീപത്ത് കണ്ട സ്‌കൂട്ടര്‍ ഓടിച്ചുനോക്കുകയായിരുന്നു. ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് തലക്കു സാരമായി പരിക്കേറ്റ സജല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

