നാദാപുരം: സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍
വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ റാഗിംഗ് ഉള്‍പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും ഇത്തരം ക്രിമിനല്‍ പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ പറഞ്ഞു. തൂണേരി സ്വദേശി മുഹമ്മദ് റിഷാന്റെ വീട് പി.മോഹന്‍ സന്ദര്‍ശിച്ചു.
വീട്ടുകാരില്‍ നിന്നും വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിരവധി തവണ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക്
മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കൃത്യമായി പോലീസിന് വിവരം കൈമാറിയിട്ടില്ല. രക്ഷിതാക്കള്‍ ഇതു സംബന്ധിച്ച് പരാതി പറഞ്ഞിട്ടുണ്ട്.
റാഗിംഗിനെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസും തയ്യാറാവണമെന്ന് പി.മോഹനന്‍ അവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.എന്‍.രാജന്‍ ഒപ്പമുണ്ടായിരുന്നു.