വടകര: കോണ്‍ഗ്രസ് പുതുപ്പണം മണ്ഡലം പുത്തൂര്‍ ഏരിയ മഹാത്മ കുടുംബ സംഗമം നടത്തി. കോണ്‍ഗ്രസ് വക്താവ് നിജേഷ്
അരവിന്ദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എം.ഇ.സുനീഷ് അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ഡിസിസി നിര്‍വാഹക സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, കെ.മോഹന കൃഷ്ണന്‍, പി.മോഹന്‍ദാസ്, നല്ലാടത്ത് രാഘവന്‍, സുധീഷ് വള്ളില്‍, സത്യനാഥന്‍ കിഴക്കയില്‍, ടി.ടി.അരവിന്ദന്‍, ജയകൃഷ്ണന്‍ പറമ്പത്ത്, എ.സി.ജയന്തി, കൗസു, ദിവാകരന്‍ കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
