വടകര: ജീവനക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് അഴിയൂരില്‍
എല്‍ഡിഎഫ് സമരം കടുപ്പിക്കുന്നു. നാളെ (ബുധന്‍) അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജീവനക്കാരിയെ പ്ലാന്‍ ക്ലര്‍ക്ക് അധിക്ഷേപിച്ച സംഭവത്തില്‍ ഭരണസമിതി അംഗങ്ങളുടെ സമരം നടന്നപ്പോള്‍ ജീവനക്കാരനെ മാറ്റുമെന്ന് ചോമ്പാല സിഐ മുമ്പാകെ പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് കൊടുത്തിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല സെക്രട്ടറിയെ ഓഫീസില്‍ കാണാത്ത സ്ഥിതിയുമായി. തിങ്കളാഴ്ച ഭരണ സമിതിയിലെ എല്‍ഡിഎഫ് അംഗങ്ങള്‍ അസി.സെക്രട്ടറിയെ
ഉപരോധിക്കുകയുണ്ടായി. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ അണികള്‍ ഉപരോധം സംഘടിപ്പിക്കുന്നത്.
എസ്ഡിപിഐ ബാന്ധവം പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ഇത്തരം വിഷയത്തില്‍ ഏത് ജനപ്രതിനിധിയും ഇടപെടുക സ്വാഭാവികം മാത്രമാണ്. അതിന്റെ പേരില്‍ എസ്ഡിപിഐയും എല്‍ഡിഎഫും തമ്മില്‍ സഖ്യമാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. എന്നാല്‍ അഴിയൂരില്‍
യുഡിഎഫും ബിജെപിയും തമ്മിലാണ് ഐക്യമെന്നും ജീവനക്കാരിയെ അധിക്ഷേപിച്ച വിഷയത്തില്‍ ഈ ബാന്ധവം വ്യക്തമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളായ പി.ശ്രീധരന്‍, എ.ടി.ശ്രീധരന്‍, എം.പി.ബാബു, കെ.സുരേന്ദ്രന്‍, റഫീഖ് അഴിയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.