
സാധാരണയായി പൊതു പരീക്ഷ നടക്കുമ്പോള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഒഴികെയുള്ള അധ്യാപകര്‍ക്ക് സ്‌കൂളില്‍ വരാനോ, പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുമായി ആശയവിനിമയം നടത്താനോ അവകാശമില്ല. എന്നാല്‍ എംജെ സ്‌കൂളില്‍ പല അധ്യാപകരും മുഴുവന്‍ ദിവസങ്ങളിലും സ്‌കൂള്‍ കേന്ദ്രീകരിച്ച് ഉണ്ടാവുകയും പൊതുപരീക്ഷയുടെ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറി പോവുകയും ചെയ്യുന്നു എന്നതാണ് സ്‌കൂളിനെതിരെ ഉയരുന്ന പരാതി. ഇത് സാധൂകരിക്കുന്ന തരത്തിലാണ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍ സ്‌കൂളില്‍


പൊതു പരീക്ഷകളുടെ ഗൗരവം ഇല്ലാതാക്കുന്ന തരത്തിലും പരീക്ഷ എഴുതുന്ന കേരളത്തിലെ പ്രബുദ്ധരായ വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന തരത്തിലുമാണ് എംജെ സ്‌കൂളിന്റെ പ്രവര്‍ത്തനമെന്ന് എസ്എഫ്‌ഐ വടകര ഏരിയാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ബുധന്‍, വെള്ളി ദിവസങ്ങളിലും ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ സ്‌കൂളില്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌ക്വാഡ് സ്‌കൂളില്‍ പരിശോധന നടത്തിയിട്ടുണ്ട് . എന്തുകൊണ്ട് സ്‌കൂളിലെ പല അധ്യാപകര്‍ക്കും പരീക്ഷ ഡ്യൂട്ടി ഇല്ലാതായി എന്നതും ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍ എങ്ങനെ സ്‌കൂളില്‍ സംഘം ചേര്‍ന്നു എന്നതും അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി കര്‍ശന

ഡിഡിഇ റിപ്പോര്‍ട്ട് നല്‍കി
എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി എംജെ സ്‌കൂളിനെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് ഡിഡിഇ (ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍) സി.മനോജ്കുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ശബ്ദസന്ദേശം പരിശോധിക്കാന്‍ പോലീസിന്റെ സഹായത്തോടെ മാത്രമേ കഴിയുകയുള്ളൂവെന്നതിനാലാണ് പോലീസ് അന്വേഷണത്തിന് ഡിഡിഇ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ വിദ്യാലയത്തില്‍ നാല് അധ്യാപകര്‍ക്ക്
പരീക്ഷ ഡ്യൂട്ടി നല്‍കിയിട്ടില്ല. കൃത്യമായ കാരണങ്ങളാലാണ് ഇവര്‍ക്ക് ഡ്യൂട്ടി നല്‍കാതിരുന്നതെന്നും പറയുന്നു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വടകര ഡിഇഒ എം.രേഷ്മയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളില്‍ പരിശോധന നടത്തി. യാതൊന്നും കണ്ടെത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന വാര്‍ത്ത വില്യാപ്പള്ളി എംജെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നതും തികച്ചും അടിസ്ഥാന രഹിതവുമാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ 9 മണി വരെയും സംശയ നിവാരണത്തിനായി അതാത് വിഷയവുമായി ബന്ധപ്പെട്ട അധ്യാപകര്‍ വിദ്യാലയത്തില്‍ എത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സ്റ്റാഫ് സെക്രട്ടറി എന്ന നിലയില്‍ പരാതിക്ക് കാരണമായ ശബ്ദസന്ദേശം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതെന്നും ഈ സന്ദേശം വളിച്ചൊടിച്ചാണ് ചാനലില്‍ വാര്‍ത്തയായി വന്നതെന്നും സ്‌കൂള്‍ മാനേജര്‍ വ്യക്തമാക്കി.