മുയിപ്പോത്ത്: ചെറുവണ്ണൂര്‍ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്എംസി)
ശക്തമായി അപലപിച്ചു. രോഗികളുടെയും ആശുപത്രി ജീവനക്കാടെയും ജീവന് തന്നെ ഭീഷണിയാവുന്ന ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളായ എന്‍.ആര്‍ രാഘവന്‍, എ.കെ ഉമ്മര്‍, ശ്രീഷ ഗണേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ: സുഗേഷ് എന്നിവര്‍ സംസാരിച്ചു.

