കോഴിക്കോട്: തിക്കോടിക്കു സമീപം വന്ദേഭാരതിന് കല്ലെറിഞ്ഞ ആളെ ആര്‍പിഎഫ് പിടികൂടി. ഇന്നു രാവിലെ കാസര്‍കോടേക്കു
പോകുന്ന ട്രെയിനിനു നേരെയാണ് തിക്കോടിക്ക് സമീപം തെക്ക് ഭാഗത്തായി കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളിയായ ഇയാള്‍ മനോരോഗിയാണ്. ഇതേ തുടര്‍ന്ന് ഇയാളെ കുതിരവട്ടം ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ ട്രെയിനിന്റെ
ഗ്ലാസ് പൊട്ടിയിട്ടുണ്ട്. കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, വടകര സബ് ഇന്‍സ്‌പെക്ടര്‍ ധന്യ, എഎസ്‌ഐമാരായ പി.പി.ബിനീഷ്, ദിലീപ്കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സജീവന്‍, കോണ്‍സ്റ്റബിള്‍ രാജീവന്‍ എന്നിവരാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

