
ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്തരുതെന്ന് അവിടെയുണ്ടായിരുന്ന മേല്‍ശാന്തി പറഞ്ഞു. അത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സമാധാനപരമായി ആരാധന നടത്താന്‍ അനുവദിക്കണമെന്നും മറുപടി പറഞ്ഞു. മറ്റ് എതിര്‍പ്പുകളൊന്നുമുണ്ടായില്ല. ശ്രീകോവിലിന് പ്രദക്ഷിണം വെച്ച് തൊഴുത് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. ഈ സമയം മറ്റു

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള എസ്എന്‍ഡിപി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പെരുനാട് സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴി, സെക്രട്ടറി എ.എന്‍. വിദ്യാധരന്‍, ശാഖ പ്രസിഡന്റുമാരായ വി.കെ. വാസുദേവന്‍ വയറന്‍മരുതി, വി.പ്രസാദ് കക്കാട്, സി.ജി.വിജയകുമാര്‍,വി.എന്‍. മധു,ടി.ജി. പ്രമോദ്, സുകേഷ്, സുരേഷ് മുക്കം, യൂത്ത് മൂവ്‌മെന്റ് റാന്നി യൂണിയന്‍ പ്രസിഡന്റ് സൂരജ് വയറന്‍മരുതി, ദീപു കണ്ണന്നുമണ്‍, അജയ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ശാഖകളിലെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.