അഴിയൂര്‍: കഴിഞ്ഞ കുറെ ‘ദിവസങ്ങളായി അഴിയൂരില്‍ എസ്ഡിപിഐ സ്‌പോണ്‍സേഡ് സിപിഎം പൊറാട്ട് നാടകം
നടക്കുകയാണെന്ന് യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി കുറ്റപ്പെടുത്തി. ഇടതുമുന്നണിയും എസ്ഡിപിഐയും ചേര്‍ന്ന് പഞ്ചായത്ത് ഭരണം തടസ്സപ്പെടുത്തുകയാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനെ തടഞ്ഞപ്പോള്‍ ഇടത് മെമ്പര്‍മാര്‍ക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നത് എസ്ഡിപിഐ അംഗമാണ്.
സാമ്പത്തിക വര്‍ഷാവസാനം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പുര്‍ത്തിയാക്കാനുള്ളതാണ്. എന്നാല്‍ ആഭാസ സമരം മൂലം ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെയായി. ഭരണ സ്തംഭനം ഒഴിവാക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയരക്ടര്‍ ഇടപെടണമെന്നു ജനകീയ മുന്നണി ആവശ്യപ്പെട്ടു.