Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കേരള ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രഹ്ളാദ് ജോഷി

March 24, 2025
in കേരളം
A A
കേരള ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രഹ്ളാദ് ജോഷി
Share on FacebookShare on Twitter

 

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖര്‍ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രഹ്‌ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു. കേരളത്തില്‍ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ പ്രഹ്‌ളാദ് ജോഷി അഭിനന്ദിച്ചു. ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിനായി പ്രവര്‍ത്തിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്നും കരുത്തനായാ മലയാളിയാണെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

ദേശീയ കൗണ്‍സിലിലേക്ക് 30 പേര്‍
സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷം കേരളത്തില്‍ നിന്നുള്ള 30 അംഗ ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍. അനില്‍ ആന്റണി, പികെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് ,സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ എസ് രാധാകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, പി സി ജോര്‍ജ്, പള്ളിയറ രാമന്‍, പ്രതാപ ചന്ദ്ര വര്‍മ, സി രഘുനാഥ്, പി രാഘവന്‍ തുടങ്ങിയവരടക്കമുള്ളവര്‍ ദേശീയ കൗണ്‍സിലിലുണ്ട്.

RECOMMENDED NEWS

മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു; പാര്‍ട്ടി കോണ്‍ഗ്രസിന് ഉജ്വല തുടക്കം

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് മൂ​ന്ന് പു​തു​മു​ഖ​ങ്ങ​ൾ; രണ്ടു പേര്‍ കോഴിക്കോട്ടുകാര്‍

2 months ago

ഇന്ധനം നിറക്കാന്‍ പമ്പുകാര്‍ വിസമ്മതിച്ച സംഭവം: ചെയര്‍പേഴ്‌സണ്‍ മറുപടി പറയണമെന്ന് യുഡിഎഫ്

2 weeks ago
ഉപ്പിലാറ മലയില്‍ ഭരണകൂട ഭീകരതയെന്ന് മല സംരക്ഷണ സമിതി

ഉപ്പിലാറ മലയില്‍ ഭരണകൂട ഭീകരതയെന്ന് മല സംരക്ഷണ സമിതി

3 weeks ago

അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞു; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal