നാദാപുരം: ചരിത്ര പ്രസിദ്ധമായ കുറ്റിപ്രം പാറയില്‍ പരദേവതാ ശിവ ക്ഷേത്രത്തില്‍ നവീകരണ കലശ ചടങ്ങുകള്‍ക്ക് തുടക്കമായി. നവീകരണ കലശത്തിന്റെ ആദ്യ ചടങ്ങായ
ക്ഷേത്രം ശ്രീകോവില്‍ ഏറ്റു വാങ്ങല്‍ ചടങ്ങും താഴികക്കുട സമര്‍പ്പണവും നടന്നു. പയ്യന്നൂര്‍ ബാലന്‍ ആചാരിയില്‍ നിന്നും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വിജയന്‍ പൊന്നങ്കോട്ട് ശ്രീകോവില്‍ ഏറ്റുവാങ്ങി. നവീകരണ കലശ കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുത്തു. തന്ത്രി പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, പരദേവതാ ക്ഷേത്രം മേല്‍ശാന്തി രാജേഷ് നമ്പൂതിരി, ശിവ ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

