വാണിമേല്‍: ഒരു തേങ്ങക്ക് 83 രൂപയോ. വിലകേട്ട് ഞെട്ടുകയാണ് ഏവരും. സത്യമാണ്. ഒരു തേങ്ങക്ക് തന്നെയാണ് ഇത്രയും വില.
1396 ഗ്രാം തൂക്കമുള്ള ഈ തേങ്ങക്ക് 83.76 രൂപയാണ് വില. ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ഒരു കര്‍ഷകന്‍ വില്‍പനക്കായി എത്തിച്ച തേങ്ങക്കാണ് ഇത്രയും വില ലഭിച്ചത്.
നാളികേരത്തിന് വില കുതിച്ചുയരുന്നതിന്റെ സന്തോഷത്തിലാണ് കര്‍ഷകരെങ്കിലും ഇപ്പോള്‍ ആവശ്യത്തിന് തേങ്ങയില്ലാത്ത സ്ഥിതിയാണ്. പച്ചതേങ്ങക്ക് വില കുതിച്ചുയരുമ്പോള്‍ തെങ്ങില്‍ തേങ്ങ ഇല്ലെന്നതാണ് നേര്. വില കേട്ട് തരിച്ചിരിക്കാന്‍ മാത്രമെ കേര കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.