Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

March 24, 2025
in പ്രാദേശികം
A A
ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം
Share on FacebookShare on Twitter

കോഴിക്കോട്: ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ക്ഷയരോഗ വിഭാഗം നല്‍കുന്ന അവാര്‍ഡിന് നാദാപുരം പഞ്ചായത്ത് അര്‍ഹരായി. ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്താണ് നാദാപുരം. കോടഞ്ചേരിയില്‍ നടന്ന ലോക ക്ഷയരോഗ ദിനചാരണത്തിന്റെ ജില്ലാ തല പരിപാടിയില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, സി.കെ നാസര്‍, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ തൈക്കാട്ടില്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മൂന്ന് ശതമാനം ജനസംഖ്യയില്‍ ക്ഷയരോഗ പരിശോധന നടത്തണം എന്നതുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനായതാണ് പഞ്ചായത്തിനെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. പഞ്ചായത്തിലെ ക്ഷയ രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം, മരുന്നുകള്‍, പരിശോധനകള്‍, പരിചരണം എന്നിവ പഞ്ചായത്ത് നേരിട്ട് ഇടപെട്ട് സൗജന്യമായി നല്‍കി. ഇതെല്ലാം ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചെന്നു പ്രസിഡന്റ് വി.വി മുഹമ്മദാലി പറഞ്ഞു. ക്ഷയരോഗ ബാധിതര്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലും നിരീക്ഷണവും രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് കൃത്യമായി ലഭ്യമാക്കിയതും ഈ പുരസ്‌കാര നേട്ടത്തിന് പുറകിലുണ്ട്. മഹാത്മഗാന്ധിയുടെ ആരോഗ്യഗ്രാമം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി ഗാന്ധിജിയുടെ വെങ്കലത്തിലുള്ള പ്രതിമയാണ് പുരസ്‌കാരമായി ലഭിച്ചത്. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ക്ഷയരോഗ മുക്തമായി തുടര്‍ന്നാല്‍ വെള്ളി, സ്വര്‍ണ പ്രതിമകളാണ് പുരസ്‌കാരമായി ലഭിക്കുക.

RECOMMENDED NEWS

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

3 months ago
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

4 months ago
എടച്ചേരി കൊയമ്പറ്റക്കുനി ബാലകൃഷ്ണന്‍ അന്തരിച്ചു

എടച്ചേരി കൊയമ്പറ്റക്കുനി ബാലകൃഷ്ണന്‍ അന്തരിച്ചു

6 days ago
‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’

‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal