കോഴിക്കോട്: മയ്യഴി പുഴ കൈയ്യേറ്റം സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന് വാട്‌സാപ്പിലൂടെ ഭീഷണി മുഴക്കിയ യൂത്ത് ലീഗ്
നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജന്മഭൂമി നാദാപുരം ലേഖകന്‍ സജീവന്‍, കേരള കൗമുദി ലേഖകന്‍ വി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് യൂത്ത് ലീഗ് മണ്ഡലം നേതാവ് സാമൂഹ്യ മാധ്യമം വഴി വധഭീഷണി മുഴക്കിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണം. നാദാപുരം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ
വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരോടുള്ള ഭീഷണികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.എം.ബാബു, സെക്രട്ടറി ബൈജു വയലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

