വളയം: ചെക്യാട് നിന്നു നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വളയം-പാറക്കടവ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വീട് നിര്‍മാണത്തിനു മണ്ണ് നീക്കുന്നതിനിടയിലാണ് സ്റ്റീല്‍ കണ്ടെയിനറുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉടനെ പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസത്തി ഇവ സ്റ്റേഷനിലേക്ക് മാറ്റി പിന്നീട് ബോംബ് സ്‌ക്വാഡ് ഇവ ചേലക്കാട് ക്വാറിയില്‍ എത്തിച്ച് നിര്‍വ്വീര്യമാക്കി. ബോംബുകള്‍ നനഞ്ഞതും പഴക്കമുള്ളതുമായിരുന്നു.
കണ്ടെയ്‌നറുകളില്‍ വെടിമരുന്നും കരിങ്കല്‍ ചീളുകളും കാണപ്പെട്ടു. ബോംബുകള്‍ കണ്ടെത്തിയ പറമ്പില്‍ ജെസിബി ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.