വടകര: ഫീനിക്‌സ് കുരിക്കിലാട് സൗത്തിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ഫീനിക്‌സ് ഗ്രാമീണ
വായനശാല പരിസരത്ത് നടത്തിയ ചടങ്ങ് ചോറോട് പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ ഷിനിത ചെറുവത്ത് ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്യാമള പൂവ്വേരി, കെ.പി അസീസ്, പുളിയുള്ളതില്‍ കുഞ്ഞബ്ദുള്ള, അസീസ് വി തുടങ്ങിയവര്‍ സംസാരിച്ചു.
കലുഷിതമായ വര്‍ത്തമാന കാലത്ത് വ്യത്യസ്ത കാഴചപ്പാടുള്ളവര്‍ ഇങ്ങനെ ഒരുമിച്ചു കൂടിയിരിക്കുന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്നു പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.
ഫീനിക്‌സ് പ്രസിഡന്റ് ഇ.കെ.സജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ബിനു കുമാര്‍ സ്വാഗതം പറഞ്ഞു. ഫീനിക്‌സ്
പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദേശത്തെ 300ല്‍ പരം കുടുംബാംഗങ്ങളും സമൂഹ നോമ്പുതുറയില്‍ പങ്കാളികളായി.