നാദാപുരം: ആശവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചെക്യാട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ
ആശാപ്രവര്‍ത്തകര്‍ സെന്ററിന് മുമ്പില്‍ ഉപവാസ സമരം നടത്തി. തലസ്ഥാന നാഗരിയിലെ സമരങ്ങളില്‍ ചെക്ക്യാട്ടു നിന്നും നിരവധി ആശാവര്‍ക്കര്‍മാര്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രീകരിച്ച് നടക്കുന്ന സമരം പഞ്ചായത്ത് തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പ്രൈമറി ഹെല്‍ത്ത് സെന്ററിന് മുമ്പില്‍ ഉപവാസമിരുന്നതെന്ന് ആശാപ്രവര്‍ത്തകര്‍ പറഞ്ഞു. ബബിത കരിയാടന്‍ കുന്നുമ്മല്‍, കെ.കെ വിമല, സി.പി ശോഭ, റീജ ചന്ദനാണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറക്കടവ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുമിത, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.കെ അബൂബക്കര്‍
ഹാജി, മഹിളാ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം പ്രസിഡന്റ് സഫിയ ചിറക്കോത്ത്, ബ്ലോക്ക് മെമ്പര്‍ കെ ദ്വര, മറ്റു നേതാക്കളായ രാജീവ് പുതുശ്ശേരി, ടി അനില്‍കുമാര്‍, വി.കെ അജികുമാര്‍, കിഴക്കയില്‍ ഷാജി എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.


