വടകര: സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും കാണിക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ അധ്യാപക സമൂഹം
ഒറ്റക്കെട്ടായി പോരാടണമെന്ന് കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്‍. വര്‍ഷം കഴിയുന്തോഴും പലവിധ കാരണങ്ങള്‍ പറഞ്ഞു നിയമനാംഗീകാരങ്ങള്‍ തടഞ്ഞും ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയാക്കിയും അവധി ദിനങ്ങളില്‍ അധ്യാപകരെ ചുമട്ടുതൊഴിലാളികളാക്കി പോലും മാറ്റുന്നരീതിയിലേക്ക് സര്‍ക്കാര്‍ സംവിധാനം അധഃപതിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടൊപ്പം മുക്കിലും മൂലയിലും രാസലഹരി യഥേഷ്ടം ലഭ്യമാകുന്നു.
സാമൂഹ്യവിപത്തുകളെ നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും
സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ടി.ആബിദ്, പി എം ശ്രീജിത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ്
അംഗം പി കെ രാധാകൃഷ്ണന്‍,
ടി സി സുജയ, രഞ്ജിത് കുമാര്‍, കെ കെ മനോജ് കുമാര്‍, ടി എം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ ഹാരിസ് (പ്രസിഡന്റ്), ആര്‍.എസ് സുധീഷ് (സെക്രട്ടറി), ടിവി രാഹുല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.